Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sushin Shyam

മ​ഞ്ഞു​മ്മ​ലി​ന് ശേ​ഷം ചി​ദം​ബ​ര​ത്തി​ന്‍റെ ബാ​ല​ൻ; ട്രെ​യി​ല​ർ  

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബാ​ല​ൻ- ദി ​ബോ​യ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്ല​ർ പു​റ​ത്തി​റ​ങ്ങി.

ഏ​റെ ദു​രൂ​ഹ​ത​ക​ൾ നി​റ​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന ട്രെ​യി​ല​ർ പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്. ​സു​ഷി​ൻ ശ്യാം ​ഒ​രു​ക്കി​യ സം​ഗീ​ത​വും ട്രെ​ല​റി​നെ മി​ക​ച്ച​താ​ക്കു​ന്നു. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ൽ ബാ​ല​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

അ​ജ​യ് ദേ​വ്ഗ​ൺ, സൂ​ര്യ ശി​വ​കു​മാ​ർ, നാ​ഗ ചൈ​ത​ന്യ, രാ​ജ് ബി.​ഷെ​ട്ടി എ​ന്നി​വ​ർ ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ഷേ ഡു ​ഫി​ലി​മി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം മു​ൻ​പേ ത​ന്നെ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു. 

പ്ര​ഖ്യാ​പ​നം മു​ത​ൽ വ​ലി​യ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ചി​ത്രം, ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത് മു​ത​ൽ വ​ലി​യ ആ​കാം​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​രി​ൽ സൃ​ഷ്ടി​ച്ച​ത്. ചി​ത്രം ജൂ​ൺ 19ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സി​ന് ശേ​ഷം ചി​ദം​ബ​രം ഒ​രു​ക്കു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ലും പ്രേ​ക്ഷ​ക​ർ ഏ​റെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബാ​ല​ൻ.

 

Latest News

Corehub Up